വസന്തം

ഒന്ന്

തകരുമെന്നറിഞ്ഞിട്ടും 
എൻ്റെ കളിത്തോണിയിൽ
ഞാൻ പ്രണയമെഴുതി..
ഒഴുകിയൊരിക്കൽ നിന്നിലണയുമെന്ന
പ്രതീക്ഷയാണത്

രണ്ട്

പ്രണയ സാഗരങ്ങൾ 
കുതിക്കുന്നിടത്തേക്ക്
അരുവിയായി ഞാനും ഒഴുകുന്നുണ്ട്,
നിൻ്റെ നനവെങ്കിലും 
എന്നെ പുൽകിയാലോ

മൂന്ന്

എനിക്കും നിനക്കുമിടയിൽ
പ്രണയത്തിൻ്റെ ദൂരമാണള്ളത്,
അല്ല
പ്രണയമാണുള്ളത്.


#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post