കടപ്പാറ

ണ്ടൊരിക്കൽ പാലക്കാടുള്ള ചങ്ങാതിയുടെ കൂടെയാണ് കടപ്പാറക്ക് പോയത്.കുണ്ടും കുഴിയും നിറഞ്ഞ മലമ്പാത നടന്ന് തന്നെ കയറി.
അന്നത്തെ കടുത്ത വേനലിൽ തണുത്ത കുളിയും പാസ്സാക്കി മലയിറങ്ങുമ്പോഴാണ് ആ പന്തൽ ശ്രദ്ധയിൽ പെട്ടത്.

#കടപ്പാറ_ആദിവാസി_ഭൂസമരം_ദിവസം_36

മണ്ണ് കൊണ്ട് തിട്ട പണിത്,
ഈറ കൊണ്ട് ചുറ്റ് കെട്ടി,
മുളകൾ കൊണ്ട് ഇരിപ്പിടം തീർത്ത്,
ഓലകൾ കൊണ്ട് മേഞ്ഞ്,
ഒരു പഴകിയ പന്തൽ.

കാഴ്ചയിലെ കൗതുകം നേരിട്ടറിയാൻ പന്തലിലേക്ക് ചെന്നു.പഞ്ചസാര ഇല്ലാത്തതിനാൽ മധുരമില്ലാത്ത കട്ടൻ നൽകി മൂപ്പന്റെ ഭാര്യ സൽക്കരിച്ചു.നാടും പേരും എല്ലാം ചോദിച്ചറിഞ്ഞു.ഇനിയും വരുമെന്ന് പറഞ്ഞ് അന്ന് യാത്രയായി...

ഇന്ന് ഞങ്ങളുടെ കുടുംബമാണ് കടപ്പാറ.മൂപ്പന്റെ കാട്ടു കഥകളും മൂപ്പത്തിയുടെ എരിവുള്ള ചമ്മന്തിയും യമുനേച്ചിയുടെ സ്നേഹവും മുരുകേട്ടന്റെ കരുതലും അങ്ങനെ പലതും....

കടപ്പാറയിൽ എത്തിയാൽ ആദ്യം കയത്തിലെ കുളിയാണ്.

പിന്നെ പാറക്കെട്ടിന്റെ വക്ക് പൊട്ടിയൊലിച്ച് വരുന്ന വെള്ളം മോന്തലും.
അതും കഴിഞ്ഞാൽ നേരെ സമരപ്പന്തലിൽ പോയി ഈറ മെത്തയിൽ നിവർന്ന് കിടക്കണം.
രാത്രിയായാൽ തീ കായണം..

സമരം ഇന്നും തുടരുന്നു...
ജനിച്ച മണ്ണിൽ ജീവിക്കാനായി..

ചിത്രം: കടപ്പാറ കയം
#മജ്നു

https://rajakan.wordpress.com/2016/04/26/ഒരു-നിമിഷം-വായിക്കാതെ-പോ/#more-156

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post