പിഴവുകൾ എത്രയാണ്!

എൻ്റേത് മാത്രമെന്ന് നിനച്ചിടത്താണ്
ആദ്യത്തെ പിഴവ്,
മുൻവിധികൾ തന്നെയാണ്
എന്നത്തേയും പിഴവ്.

ചിന്തകൾക്ക് ചിറക് പണിതത് നീയാണ്,
ചമയം ചാർത്തലിനുമപ്പുറം
പറക്കുവാൻ തന്നെന്ന് കരുതട്ടെ,
പിന്നെയും പിഴവ്,
അതും മുൻവിധിയായിരുന്നു..


Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post