നോവ്

നോവിനെന്ത് രസമാണെന്നറിയ്യോ!
നെഞ്ച് പിടയുന്ന പോലെ തോന്നുന്നു,
കണ്ണ് അറിയാതെ നിറയുന്നുണ്ട്, 
രണ്ട് ചാലുകൾ പോലെ നിർത്താതെ പ്രവഹിക്കുന്നുമുണ്ട്.
ആനന്ദക്കണ്ണീരൊന്നുമല്ല,
ഉപ്പുരസം പേറിയ നോവ് കണ്ണീർ തന്നെയാണ്.

പിന്നെന്താ ഇത്ര രസം?

അതോ, 
അവൾ ആശുപത്രിക്കട്ടിലിലാണ് ഇന്നലെ ഉറങ്ങിയത്.
അത്ര വലുതല്ലാത്ത, ചെറുതല്ലാത്ത,
എന്തോ ഇന്ന് ചെയ്യാനുണ്ട്.

അവൾക്ക് വേദനിക്കുമോ?
ഓർത്തിട്ടാണ് നീറ്റൽ,
കണ്ണ് നിറയുന്നു.
ഉമ്മ ഇത്രമേൽ എന്നോട് ചേർന്നിരുന്നോ?
ഓർത്തപ്പോൾ മനസ്സ് നിറഞ്ഞു,
പിന്നെയും കണ്ണ് നിറഞ്ഞു.
അതും നോവ് കണ്ണീർ തന്നെയായിരുന്നു,
ഉപ്പ് രസമുണ്ടായിരുന്നില്ല,
മധുരമുണ്ടായിരുന്നു.

പതിയെ കടലാസിലെഴുതി,
നോവിനെന്ത് രസമാണ്!

©Badusha V

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post