ഒരു പെണ്‍കുട്ടിയുടെ കഥ

കയ്യില്‍ പാവകളേന്തി കളിച്ചു നടക്കുന്ന പ്രായം..
ദേശ ഭക്തനായ പിതാവിന്‍റെ
അരുമ പുത്രി..
ഇന്ത്യയുടെ സ്വാതന്ത്യസമരത്തിന്‍റെ ഭാഗമായി
വിദേശ വസ്തുക്കള്‍ രാജ്യം ഉപേക്ഷിക്കുന്ന കാലഘട്ടം…

അങ്ങനെയിരിക്കെ,
ആ വീട്ടിലേക്ക് ഒരു അതിഥി കടന്നു വരുന്നു..
കുശലാന്യേഷണത്തിനൊടുവില്‍,
ഒരു പുതു വസ്ത്രം അതിഥി അവള്‍ക്ക് സമ്മാനിച്ചു…

ഗാന്ധിയന്‍ ആദർശം നെഞ്ചോട് ചേര്‍ത്ത ആ വീട്ടിലെ കുഞ്ഞുമനസ്സില്‍ പോലും
ഗാന്ധിയന്‍ ദര്‍ശനം അടിത്തറ പാകി എന്ന് തെളിയിക്കുന്ന തരത്തില്‍ അവള്‍ പറഞ്ഞു,

”അങ്ങ് ക്ഷമിച്ചാലും,
രാജ്യം സ്വാതന്ത്യത്തിനു വേണ്ടി
പൊരുതുകയാണ്..
വിദേശവസ്തുക്കള്‍ രാജ്യം വര്‍ജ്ജിച്ചിരിക്കുകയാണ്..
എനിക്കിത് സ്വീകരിക്കാന്‍ കഴിയില്ല..”

അവളുടെ പക്വമായ മറുപടി
ഏവരെയും അത്ഭുതപ്പടുത്തി..
തുടര്‍ന്ന് ആ വിദേശിയായ അതിഥി ചോദിച്ചു,

”അങ്ങനെയാണോ!!
എങ്കില്‍ നീ നിന്‍റെ കയ്യിലെ പാവകുട്ടിയെ ഉപേക്ഷിക്കണം..
അത് വിദേശ നിര്‍മ്മിതമാണ്…”

അവള്‍ ആകെ വിഷമിച്ചു.
കുട്ടിക്കളി മാറാത്ത അവള്‍ അരുമയോടെ മാറോടണച്ചിരുന്ന
ആ പാവയിലേക്കൊന്ന് നോക്കി…
എത്ര നാളായി അവളതിനെ സൂക്ഷിക്കുന്നു..
അതിനെ ഉപേക്ഷിക്കണമെന്നോ!!
അവള്‍ക്കത് താങ്ങാവുന്നതിനുമപ്പുറമായിരുന്നു…

അവസാനം,
അല്‍പ്പം വേദനയോടെ നിറഞ്ഞ
കണ്ണുകളുമായി അവളതു ചെയ്തു….
ആ പാവക്കുട്ടിയെ കത്തിയെരിയുന്ന തീയിലേക്ക് വലിച്ചെറിഞ്ഞു…
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..
കത്തിയെരിയുന്ന പാവയിലേക്ക് നോക്കി അവള്‍ കണ്ണീര്‍ തുടച്ചു…

അപ്പോഴേക്കും
അവളുടെ പിതാവ് മുത്തം കൊണ്ട് വാരിപ്പുണര്‍ന്നു..

രാജ്യം ആദരവ് മാത്രം സമ്മാനിച്ച
ഇന്തൃയുടെ  ഉരുക്കു വനിത ഇന്ദിരയായിരുന്നു ആ പെൺകുട്ടി. രാജ്യത്തിൻ്റെ മതേതര മൂല്യത്തിന് മാറ്റ് കൂട്ടാൻ ഇന്ദിരക്ക് കഴിഞ്ഞിട്ടുണ്ട്. സൈലൻ്റ് വാലി പോലുള്ള പാരിസ്ഥിതിക വിഷയങ്ങളിൽ ഇന്ദിര സ്വീകരിച്ച കരുതലുകൾ ഒരായിരം പ്രകൃതി വിരുദ്ധ ലോബികൾക്ക് വേദന നൽകിയിരുന്നു.

ഇന്ന് ആ ആദർശ വനിതയുടെ ഓർമ്മദിനമാണ്.രാജ്യ ദ്രോഹിയായ ഗോഡ്സയെ
പൂവിട്ട് പൂജിക്കുന്ന,
നാറിയ ഇന്നിന്‍റെ ഭരണത്തില്‍,
ഈ ദിനം കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു…

#പ്രിയദർശിനി


Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post