ഇഷ്ട്ടമേറിയ നിറം

സാധാരണത്വമുള്ള കണ്ണുകളായിട്ടും അവളുടെ കണ്ണുകളെ നീല മാൻപേട കണ്ണുകളായി ഞാൻ വരച്ചു.
അവളുടെ വെള്ളയല്ലാത്ത തൊലികൾക്ക് ഞാൻ വെള്ള പൂശാൻ ശ്രമിച്ചു.
നരച്ച മുടികൾ പിറന്നിട്ടും എൻ്റെ വരകളിൽ നീണ്ട കറുത്ത മുടികളായിരുന്നു.
നിറം മങ്ങിയ വസ്ത്രങ്ങൾ ആധിപത്യം പുലർത്തുമ്പോഴും എൻ്റെ ചിത്രങ്ങളിൽ അവൾ പുതുവസ്ത്രമണിഞ്ഞിരുന്നു.
അവളുടെ ചുണ്ടുകൾക്ക് ചുവപ്പിൻ്റെ അതിപ്രസരമായിരുന്നു.
അകന്ന പല്ലുകൾ ചേർത്ത് വെച്ച് വെള്ള ചാലിച്ചിരുന്നു.

ഇടക്കെപ്പോഴോ അവൾ ചോദിച്ചു;

"എന്നെയൊന്നു വരക്കാമോ??
കറുത്ത തൊലിയുള്ള, മനുഷ്യൻ്റെ കണ്ണുള്ള, നരച്ച മുടിയുള്ള, ചുണ്ട് ചുമക്കാത്ത, മഞ്ഞ പല്ലുള്ള,  ഈ എന്നെയൊന്നു വരക്കാമോ???"

അന്ന് മുതൽ എൻ്റെ ഇഷ്ട്ടനിറം "സത്യമാണ്", സങ്കൽപ്പമല്ല..



#മജ്നു

7 Comments

അഭിപ്രായം പറയുമല്ലോ

Previous Post Next Post