ഖബ്ർ

മൈലാഞ്ചിക്കാട്ടിലെ മനുഷ്യരോട് മിണ്ടാൻ പോകാറുണ്ട്...

കാറ്റ് വീശുമ്പോൾ മൈലാഞ്ചിയിലകൾ കലപില കൂട്ടുന്ന രംഗം.
ഓരോ ശബ്ദവും
മരിച്ച മനുഷ്യരുടെ അട്ടഹാസം പോലെ ഭവിക്കും..

ഭയം തോന്നും..

ചുറ്റും മരിച്ച മനുഷ്യരാണ്.
അവരെല്ലാം മണ്ണിനടിയിലാണ്.
ഏറെ ആഴമില്ല,
എങ്കിലും വല്ലാത്ത ഗർത്തമാണ്‌..
ഇരുട്ടാണ്..
ഇടുക്കാണ്..

പക്ഷേ പിന്നെയും പിന്നെയും പോയി..
ഒറ്റക്ക് തന്നെ പോയി..
അങ്ങനെയല്ലേ പോകേണ്ടതും...


ചിത്രം: നാട്ടിലെ മൈലാഞ്ചിക്കാട്
#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post