അനുഭവിച്ചിടത്തോളം ദേവാലയങ്ങളിൽ മനുഷ്യത്വം കാണൽ കുറവാണ്.അതൊരു പരസ്യമായ രഹസ്യവുമാണ്.
 അമൃത്സരിലെ സുവർണ്ണ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങൾ. ഊണും ഉറക്കവും എല്ലാം അവിടെ തന്നെ.അമ്പലത്തിൽ വരുന്ന ഓരോരുത്തരും അവർക്ക് അതിഥികളാണ്. നിർദ്ദേശങ്ങൾ നൽകാനും വേണ്ട സഹായങ്ങൾ ചെയ്യാനും ചുറ്റും ആളുകൾ. സ്വർണ്ണം പാകിയ പോലെ വെട്ടി തിളങ്ങുന്ന അമ്പലത്തിന്റെ ഭംഗി പറഞ്ഞാൽ തീരില്ല...
ബാഗും ചെരുപ്പും സൂക്ഷിക്കാൻ രാവും പകലും തുറന്നിരിക്കുന്ന കൗണ്ടറുകൾ.
അകത്ത്  ലംഗർ ഹാളിൽ കയറി വയറ് നിറയെ ഭക്ഷണം.സ്വാദ് കൂട്ടാൻ നല്ല പാൽ പായസം.കഴിച്ച പാത്രങ്ങൾ കഴുകാൻ പോലും അവർ നമ്മളെ അനുവദിക്കില്ല.
ഒക്കെ കഴിഞ്ഞ് അന്തി മയങ്ങാൻ അതിവിശാല സൗകര്യവും.
ഇതൊന്നും ഒരു പക്ഷെ വലിയ പുതുമകളാകില്ല.അർദ്ധ രാത്രിയിൽ മതിൽക്കെട്ടിന് പുറത്തേക്ക് പായിച്ച ഓർമ്മകൾ മരിക്കാത്തിടത്തോളം സുവർണ്ണ ക്ഷേത്രം മാതൃകയാണ്..😊
ചിത്രം: സുവർണ്ണ ക്ഷേത്ര കവാടം
#മജ്നു
Tags:
യാത്രകൾ