യാത്ര

യാത്രകൾക്ക്‌ നിറം പകരുന്നത്‌ ആകസ്മിക നിമിഷങ്ങളാണ്.ചില നിശ്ശബ്ദതകൾ പോലും യാത്രയെ നിർവ്വചിക്കാറുണ്ട്. 
കാറ്റും മഴയും പോലും സഹയാത്രികരാകാറുണ്ട്.
ചില ഇലയനക്കങ്ങൾ വാതോരാതെ സംസാരിക്കാറുണ്ട്. എതിരെ പായുന്ന ചെറു പ്രാണികളുടെ ചിറകടിക്ക് പോലും സംഗീതഭാവം തോന്നാറുണ്ട്.
ചുറ്റുമുള്ള സകല സൃഷ്ടികളും തനിക്ക് സ്വാഗതം പറയുന്ന പോലെ അവനിൽ ഭ്രാന്ത് ജനിക്കാറുണ്ട്...

പിന്നെയവൻ സ്വയം പറയും;
ഭ്രാന്തുണരാതെ എനിക്കെങ്ങനെ യാത്ര ചെയ്യാനാകും.
മജ്നുവായി തുടരുക,
മജ്നുവാകുന്ന വരെ..

ചിത്രം: ഇടയന്റെ ആട്ടിൻ കൂട്ടം😊

#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post