അങ്ങ് ദൂരെയെവിടെയോ മഞ്ഞ് പെയ്യുന്നത് കാണാനുള്ള യാത്രക്കിടയിൽ മറഞ്ഞ് പോകുന്ന ചില വഴിയോര കാഴ്ച്ചകളുണ്ടാകും.വഴി തെറ്റിയവർ മാത്രം ചെന്നെത്തുന്ന ശരിയിടങ്ങളിലെ കാഴ്ച്ചകളാണ് അവയോരോന്നും.
ഇന്ന് കാഴ്ച്ചകൾ മങ്ങി തുടങ്ങിയിരിക്കുന്നു. അതോ,കാണുന്ന കണ്ണുകൾക്ക് മങ്ങലേറ്റതാണോ?
വഴികളിലൂടെയവർ വഴി തെറ്റാതെ ഒഴുകുന്നു. ദൂരെയാരോ കണ്ടെടുത്ത കാഴ്ച്ചയിൽ തട്ടി ഒഴുക്ക് നിലക്കുന്നു..
പിന്നെയും അവർ ഒഴുകുന്നു.ഒഴുക്ക് നിലച്ചിടത്ത് യാത്ര മതിയാക്കി മടക്കം തുടങ്ങുന്നു.
കുറേ പുൽനാമ്പുകൾ പതിവ് പോലെ അവരുടെ മടക്കയാത്ര കാണുകയാണ്. സ്പർശമേക്കാത്ത മണ്ണ് ആരെയൊക്കെയോ സമാധാനിപ്പിക്കുന്നുണ്ട്.
വീശിയടിക്കുന്ന കാറ്റ് താങ്ങി നിർത്തുന്നുണ്ട്.
വേര് പൊട്ടിയ വള്ളികൾ പിന്നെയും ചുറ്റി പിടിക്കുന്നുണ്ട്.അടർന്ന് വീണ ഇലകൾ പോലും പ്രതീക്ഷകളുടെ കവിത എഴുതുന്നുണ്ട്..
ഒരിക്കൽ ഒരാളെങ്കിലും വഴി തെറ്റിയിവിടെ വരും.അയാൾ നമ്മളിലേക്കലിയും,ചുംബനങ്ങൾ കൊണ്ട് വാരിപുണരും. അയാളുടെ യാത്രകളുടെ ഭാണ്ഡ കെട്ടുകൾ നമുക്കായി തുറന്ന് വെക്കും. ഒരുപാട് കാഴ്ച്ചകൾ നമ്മളും കാണും.
ഒടുക്കം;
ഇത്രയും നാൾ കാത്ത് വെച്ച പ്രണയം അയാളോട് പറയും..
അങ്ങനെ നമ്മളും നേർ വഴിയാകും..
ചിത്രം: വഴി തെറ്റിയ ഇടം
#മജ്നു
Tags:
തോന്നലുകൾ