അയാളെത്ര ദേശങ്ങളിലെ കഥകളാണ് പറഞ്ഞത്.
ഓരോ കഥകൾക്കും വർഷങ്ങളുടെ അനുഭവമുണ്ട്. ഓരോ നാടിനോടും കൂട്ടുകൂടി അറുപതിന് മേലെ വർഷങ്ങൾ അയാൾ യാത്ര ചെയ്തു. ഒരു പഴയ നാലാം ക്ലാസുകാരൻ എവിടേക്കെന്നില്ലാതെ ഏകനായി തുടങ്ങിയ യാത്രയിന്ന് അജ്മീറിന്റെ മണ്ണിലെത്തി നിൽക്കുന്നു..
ഹരിദ്വാറിലെ സന്യാസിമാരുടെ കഥയിലും അയാൾക്കൊരു ഏടുണ്ട്.
ഉത്തരേന്ത്യൻ കാടുകളിലും അയാൾ ജീവിച്ച കഥയുടെ ശേഷിപ്പുണ്ട്.
അയാൾക്കീ ജീവിതം തന്നെ ഒരു യാത്രയാണ്.
ഓരോ യാത്രകളിലും അയാൾക്ക് വ്യത്യസ്ത രൂപമാണ്..ഭാഷയാണ്..
ഇനിയും പറഞ്ഞാല് കുറഞ്ഞ് പോകും..
ചെറു ചിരിയോടെ അയാളിന്നും യാത്ര തുടരുന്നു..
#മജ്നു
ചിത്രം: അയാൾക്കൊപ്പം