അതിരുകൾ വരച്ചതാരാണ്?

അതിരുകളും വേലികളും വരചിട്ടതാരാണ്??

ഊരും പേരുമറിയാത്ത യാത്രകളിലധികവും വഴിമുടക്കിയത് അതിരുകളായിരുന്നു. 

ഉറവിടമറിയാത്ത അരുവികൾക്കും അവർ അതിരുകൾ വെച്ചിരുന്നു.
ചില മരത്തണലിൽ ഒന്നുറങ്ങാൻ അനുവാദം ചോദിക്കണമായിരുന്നു.
ചില കുന്നുകൾക്ക്‌ അവരുടെ ആളുകൾ കാവലായിരുന്നു.
രാഷ്ട്രപിതാവിന്റെ പുഞ്ചിരിച്ച ചിത്രങ്ങൾക്ക് മാത്രമാണ് ചില അനുവാദങ്ങൾ.
പടച്ചവൻ പടപ്പുകൾക്കായി പണിത ഭൂമിക്ക് എത്രയെത്ര അവകാശികളാണ്...

അവരങ്ങനെ അവകാശങ്ങൾ പുലമ്പട്ടെ.
നമുക്ക് നാമായി നടന്നീടാം...
ആട്ടിപ്പായിച്ചാൽ അടവിൽ കയറാം.
എന്റെയും നിന്റെയും ഭൂമിയിൽ നിനക്ക് മാത്രം എന്തിനാണ് വാടക.

ചുരുക്കം:
ചില നിയമങ്ങൾ പാലിക്കാനുള്ളതല്ല..

ചിത്രം: നിയമം തെറ്റിച്ച ഭൂമിയുടെ അവകാശി (ഒരുവൻ)

#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post