ഒരു രാത്രി

എല്ലാം പെട്ടെന്നായിരുന്നു..

നിലക്കാത്ത മഴയും വീശിയടിക്കുന്ന കാറ്റും.
ഉടൻ തന്നെ കറന്റ് കമ്പനി വിതരണം നിർത്തി.
താൽക്കാലിക ജീവനക്കാരായ എമർജൻസി ലാമ്പുകൾക്ക്‌ ഏറെ പിടിച്ച് നിൽക്കാനായില്ല.

ദിവസം ഒന്നായി..
ഇൻവെർട്ടറും പണി നിർത്തി.
അങ്ങോട്ടും ഇങ്ങോട്ടുമോടി ഫോണിൽ 100% നിറച്ചപ്പോൾ പാതി ജീവൻ വീണു..
മാനത്തമ്പിളി വന്നെങ്കിലും,മൂപ്പരും എങ്ങും തൊടാതെ ഇരിപ്പാണ്..

വീടുകളിൽ വിളക്ക് വെട്ടം നിറയാൻ തുടങ്ങി.
വട്ടം കൂടി, താൻ താൻ പണികളെടുത്തു.അധികം പോയില്ല,വർത്തമാനം പറഞ്ഞു.
കുഞ്ഞുങ്ങൾക്ക് വിളക്ക്പ്രാണികളെ പരിചയപ്പെടുത്തി.
പഴയ കഥകൾ പറഞ്ഞു.

ചിരിച്ചു..
ചിലരുറങ്ങി..
തലയിണയും പുതപ്പും വിരിപ്പും ഒന്നും ആരും ചോദിച്ചില്ല..

എല്ലാരും നല്ല പോലെ ഉറങ്ങി.
കൊതുക് കടിച്ചു..
തണുപ്പ് കൂടി,
എങ്കിലും എല്ലാരും നല്ല പോലെ ഉറങ്ങി..

ചിത്രം: വീട്ടിലെ വിളക്ക്

#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post