നീർച്ചാലുകൾ

ച്ചക്കടലാസിൽ വെള്ള മശികൊണ്ട് കവിതകൾ ചാലിച്ചത് കണ്ടിട്ടുണ്ടോ!!

ഓരോ നീർച്ചാലുകളും കാട് പെറ്റ അക്ഷരങ്ങൾ തന്നെയാണ്.ചുറ്റിയും തിരിഞ്ഞും വളഞ്ഞും പിന്നെയും തിരിഞ്ഞൊഴുകുന്ന കാട്ടരുവിയോളം ഹൃദ്യമായ കവിത വേറെയില്ല.

ചിലപ്പോ തോന്നും അവളൊരു ചിത്രമാണെന്ന്,
അനേകായിരം ചായങ്ങൾകൊണ്ട് ആരോ വരച്ച് തീർത്ത ഒഴുകുന്ന ചിത്രം.

മറ്റ് ചില നേരങ്ങളിൽ അവളൊരു സംഗീതമായി മാറാറുണ്ട്,
സ്വരങ്ങൾ പൊങ്ങിയും താന്നും നിലക്കാതൊഴുകുന്ന കാടിന്റെ സംഗീതം.

അവൾ പറക്കാറുണ്ടത്രെ!
കണ്ണുകൾക്കും കാതുകൾക്കുമപ്പുറം മനസ്സുകളിലേക്ക് ഒഴുകുമ്പോഴാണ് അവൾ പറവയാകുന്നത്.

അവൾ പലരിലും പലതാണ്.
അത്കൊണ്ടായിരിക്കും 
അവൾ വറ്റുമ്പോൾ കാട് പോലും കാടല്ലാതാവുന്നത്..

ചിത്രം: അവളെക്കണ്ട നേരം🥰
സ്ഥലം: വാഗമൺ

#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post