വഴി നടത്തം- ജമ്മു & കശ്മീർ

      
          ട്ടുച്ചയിലെ നടത്തത്തിലും ശരീരത്തിൽ തണുപ്പ് ബാക്കിയാണ്. അറിയാതെ പൊടിഞ്ഞ വിയർപ്പ് തുള്ളിക്ക് പോലും രസമുള്ള തണുപ്പാണ്.

           നാട്ടിലേക്കുള്ള യാത്രക്കിടയിൽ ജമ്മുവിനടുത്തുള്ള നർവാലിൽ ഇറങ്ങി നടന്ന് തുടങ്ങിയതാണ്. കശ്മീരുകാരൻ ചങ്ങാതിയാണ് മുന്നേ നടന്നത്. അനന്ത്നാഗിലെയും ബാരാമുള്ളയിലെയും ശ്രീനഗറിലെയും തുടങ്ങി കശ്മീർ പ്രവിശ്യയിലെ ആളുകൾ തിങ്ങി നിറഞ്ഞ  നർവാലിനടുത്തുള്ള ബത്തിൻഡിയിലാണ് അവസാനം വന്ന് നിന്നത്.
കൊറോണ കാലത്തിൻ്റെ യാതൊരു അടയാളവും ആരിലും കാണാനില്ല. സലാം പറഞ്ഞ് കൈകൊടുത്ത ചിലർ നെഞ്ചോട് ചേർത്ത് ആലിംഗനം ചെയ്തു.
പിന്നെയും നടന്ന് കൊണ്ടിരുന്നു.

        നിഷ്കളങ്കമായ കുഞ്ഞ് ചിരികൾ ഏറെ കണ്ടു. മനുഷ്യ സൗന്ദര്യത്തെ വർണ്ണിക്കാൻ എൻ്റെ വാക്കുകൾ മതിയാകാത്തത് പോലെ തോന്നി. ചിരികൾ സമ്മാനിക്കാതെ ഒരാൾ പോലും എന്നെതാണ്ടി നടന്നില്ല. തിരക്കിട്ടോടുന്ന മെടഡോറിലെ കൻഡക്ടർക്ക് പോലും വഴി നടത്തക്കാരന് നടവഴി പറഞ്ഞ് കൊടുക്കുന്നതിൽ സമയ നഷ്ട്ടം തോന്നിയില്ല. പരിചയമില്ലാത്ത നടവഴികളിൽ ഇത്ര രസത്തോടെ മുമ്പ് ഞാൻ നടന്നിട്ടില്ല. ഭാരം കൂടുതലായിട്ടും തോളിലെ സഞ്ചി പ്രതിഷേധം അറിയിചില്ല. കശ്മീർ സ്പെഷ്യൽ ഗിരിദയും കച്ചൗരിയും പൊതിഞ്ഞ് സഞ്ചിയിൽ സൂക്ഷിച്ചിട്ടുണ്ട്.
നടന്നെത്തിയ വഴി അവസാനിച്ചു, മുന്നിലെ വീട്ടുകാരനോട് അന്വേഷണം നടത്തി. കൂടി നിന്ന ചെടിക്കമ്പുകളെ വകഞ്ഞു മാറ്റി പിന്നെയും നടത്തം തുടർന്നു. ഉരുളൻ കല്ലുകൾ വിതറിയ ഇടവഴികളിലൂടെ പതിയെ നീങ്ങി..

"കൂടുതലറിയാൻ ഇനിയും വരാം, കൂടെ കൂടിയവരെയും കൂട്ടി"
മനസ്സാൽ വാക്ക് പറഞ്ഞ് ഇനി നാട്ടിലേക്ക്.. ✨

#മജ്നു

    നടത്തങ്ങൾ
    മക്ക മസ്ജിദ്

    വഴി തീർന്നിടം

1 Comments

അഭിപ്രായം പറയുമല്ലോ

Previous Post Next Post