അധ്യാപനം ഒരു കലയാണ്

കോളേജിലെ ആദ്യ ദിവസമാണ്.
ആ മനുഷ്യൻ ക്ലാസ്സിലേക്ക് കയറി വന്നു.

അൽപ്പം നരച്ച ഷർട്ടും പുതിയതെന്ന് തോന്നിക്കാത്ത ജീൻസുമാണ് അയാളുടെ വേഷം.
ജീൻസിന്റെ പോക്കറ്റിൽ എന്തൊക്കെയോ കുത്തിനിറച്ചിട്ടുണ്ട്.

അയാൾ സംസാരിച്ച് തുടങ്ങി. 
ഇടക്ക് തമാശ പറഞ്ഞു.കറുത്ത ബോഡിൽ ജീവനുള്ള വരകൾ തെളിയാൻ തുടങ്ങി.
കുറഞ്ഞ സമയം കൊണ്ട് തന്നെ ആ മനുഷ്യൻ ഞങ്ങളിലൊരാളായി മാറി.

പറഞ്ഞ് വന്നത് രാജേഷ് മാഷിനെ കുറിച്ചാണ്.
കലാലയത്തിന്റെ ചവിട്ടുപടിയിൽ കൈതൊട്ടു വന്ദിച്ചാണ് മാഷിന്റെ ഓരോ ദിവസവും തുടങ്ങുന്നത്.
ഓരോ വൈകുന്നേരങ്ങളിലെ യാത്രപറച്ചിലും അങ്ങനെ തന്നെ.

കോളേജിലെ ഓരോ ഇലകൾക്കും മാഷിനെ അറിയാം.ഓരോ വിശേഷ ദിവസങ്ങളിലും നിറമേകുന്ന നിറക്കൂട്ടുകളുടെ പിറകിലെ മാഷിന്റെ അധ്വാനം അധികമാരും കണ്ട് കാണില്ല.
കരഘോഷങ്ങളുടെ നടുവിലെ പ്രതിമയാകാൻ അങ്ങനെയൊന്നും മാഷ് നിന്ന് കൊടുക്കാറുമില്ല.

അന്തിമയങ്ങുവോളം സ്റ്റാഫ് റൂമിൽ ജോലി ചെയ്യുന്നത് കാണാം.ഇടക്കൊക്കെ ഞാൻ കൂട്ടിരിക്കാറുണ്ട്.അങ്ങനെയാണ് മാഷിനെ കൂടുതൽ അറിയുന്നത്.

ചില ഇടവേളകളിൽ മാഷിന്റെ സൈക്കിളിൽ ഒരുമിച്ച് യാത്ര ചെയ്തു.
ആ സൈക്കിൾ പോലും മാഷിന്റെ ഐഡന്റിറ്റി ആയിരുന്നു.

ഉച്ചയൂണിന് ഞാനും മാഷിനൊപ്പം വീട്ടിലേക്ക് പോയി.മാഷിന്റെ അമ്മയുണ്ടാക്കിയ സംഭാരം ആവോളം കുടിച്ചു.കണ്ടാൽ നാവ് നനയണ കക്കയിറച്ചി കുറേ കഴിച്ചു.
എന്നിട്ട് തിരക്കിട്ട് ഒരോട്ടമുണ്ട്, നേരേ കോളേജിലേക്ക്.
മാഷിനോട് ആകെ ദേഷ്യം തോന്നിയത് അപ്പോഴാണ്.
പലപ്പോഴും മാഷിന്റെ പാത്രത്തിലെ ചോറ് ബാക്കിയായിരിക്കും.

എന്റെ മാഷേ...
പറഞ്ഞ് തുടങ്ങിയാൽ നിർത്താൻ കഴിയില്ല.
NSS ക്യാമ്പുകളിൽ ജീവിച്ച് തീർത്ത നിമിഷങ്ങൾ പറയാൻ ബാക്കിയാണ്.
നമ്മളൊരുമിച്ച് ചെയ്ത യാത്രകൾ എത്ര നല്ല ഓർമ്മകളാണ്...

ഒന്നുറപ്പ് തരാം മാഷേ...
ഞാനുൾപ്പെടെയുള്ള ഒരു ജനത നിങ്ങളുടെ സ്വത്താണ്..

ചിത്രം: മാഷും ഞാനും അന്നൊരാക്കാട്ടിൽ♥️

Happy Teacher's Day
My great Teacher❤️❤️❤️

#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post