നാറാണത്ത് ഭ്രാന്തൻ

ചില സമയങ്ങളിൽ നാറാണത്ത് ഭ്രാന്തനെ ഓർക്കാറുണ്ട്.
തള്ളിക്കയറ്റിയ പാറക്കല്ലുകൾ കുന്നിന്റെ ഉച്ചിയിൽ നിന്ന് താഴേക്ക് ഉരുളുമ്പോൾ അയാൾ പൊട്ടിച്ചിരിച്ചിരുന്നു..
അതായിരുന്നു അയാളുടെ ആനന്ദം.
സ്വന്തം ആനന്ദങ്ങളെ ഇത്രമേൽ പ്രണയിച്ച അയാളെ ആരാണ് ഭ്രാന്തനെന്ന് വിളിച്ചത്.

അയാളുടെ ആനന്ദങ്ങളെ എങ്ങനെയാണ് ഭ്രാന്തെന്ന് വിളിക്കുക??
ഒറ്റപ്പെട്ട ആനന്ദങ്ങളെ എന്തിനാണ് ഭ്രാന്തെന്ന് മുദ്രണം ചെയ്തത്?? 
അയാളുടെ  ആനന്ദങ്ങളുടെ പിറകിലെ കഷ്ടപ്പാടുകളെ എന്ത് കൊണ്ടാണ് ത്യാഗമെന്ന് വിളിക്കാത്തത്??
കൂട്ടമായ ആനന്ദങ്ങൾ എപ്പോഴാണ് സംസ്കാരമായി പരിണമിക്കുന്നത്?

ആഹ്...
ചിലപ്പോ ഈ ലോകം എല്ലാവരുടെയും ആയിരിക്കില്ല,
ഭ്രാന്തില്ലെന്ന് നടിക്കുന്നവരുടേതാകാം..

ചിത്രം:ആനന്ദം പേറിയ ഭ്രാന്തൻ നിൽപ്പാണ്
സ്ഥലം: കുടുക്കത്തുപാറ

#മജ്നു

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post