ഇനിയും കാണാതെ

പ്രണയത്തെ കുറിച്ചാണല്ലോ വാചാലനയാത്;

ഇനിയുമാ പുഴകൾ അങ്ങനെയൊഴുകും,
ചുറ്റിയും തിരിഞ്ഞും 
അമർന്നും ഉയർന്നും
പതിവ് പോലെതന്നെ,
നീയുമൊരു കൈവരി മാത്രം,
ഇടക്കെപ്പോഴോ ഒഴുക്കിന് വേഗം കൂട്ടിയ പലരിലുമൊരാൾ;

ഇനിയും പറയുക 
പ്രണയത്തെ കുറിച്ച്,
മാറ്റി വെച്ച മശി തണ്ടുകൾ
പ്രണയ ദാഹത്തെ കുറിച്ച്
വേവലാതി പറയുന്നുണ്ടാകാം.

ഇനിയും എഴുതുക,
ഇനിയും കാണാത്ത പ്രണയത്തെ കുറിച്ച്,
ഹൃദയം കീറി ചുവപ്പിനാൽ തന്നെ എഴുതുക,
ചിന്തുന്ന ചോരയാൽ അവർ ദാഹമകറ്റട്ടെ.. 

Post a Comment

അഭിപ്രായം പറയുമല്ലോ

Previous Post Next Post